തിരുവനന്തപുരത്തുനിന്നും വിനോദസഞ്ചാരത്തിനായി കുമളിയിൽ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപെട്ടത്.
കുമളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച സഞ്ചരിക്കുകയായിരുന്ന ഇവരുടെ വാഹനം വണ്ടിപ്പെരിയാർ ചോറ്റുപറയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന വാഹനം സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അമിത വേഗതയാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞു. ചോറ്റുപാറ ഓമയ്ക്കൽ ഗിരീഷിന്റെ വീട്ടിലേക്കാണ് വാഹനം പതിച്ചത്. ഗിരീഷ് വീടിന്റെ മുൻഭാഗതായിരുന്നതിനാലും വീട്ടിൽ മറ്റാരുമില്ലാത്തതിനാലും വലിയ അപകടമാണ് ഒഴിവായത്. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

