കുമളി മൂന്നാർ സംസ്ഥാനപാതയിൽ നെടുംകണ്ടം പോലീസ് സ്റ്റേഷനു മുൻപിൽ രാത്രി ഒരു മണിക്കാണ് അപകടം നടന്നത്. നെടുംകണ്ടം ചക്കക്കാനം കല്ലുംകൂട്ടത്തിൽ സൂരജ് ആണ് മരിച്ചത്.
സൂരജ് ഓടിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം നഷ്ട്ടപ്പെട്ട് നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. സൂരജ് ഓടിച്ച വാഹനം അമിതവേഗതയിൽ വന്നിടിക്കുകയായിരുന്നു എന്നാണ് സിസിടിവി ദ്രശ്യങ്ങളും അപകടസ്ഥലത്തെത്തിയ ആളുകളും വ്യക്തമാക്കുന്നത്. നെടുക്കണ്ടം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്ട്ടത്തതിനായി കട്ടപ്പന ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
അതേസമയം അപകടങ്ങൾ തുടർസംഭവമായിട്ടും അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആക്ഷേപം. ഒരുമാസത്തിനിടെ ചെറുതും വലുതുമായ മുപ്പതോളം അപകടങ്ങളാണ് നെടുങ്കണ്ടം ടൗണിൽ നടന്നത്. ടൗണിലെ വാഹനങ്ങളുടെ ഒഴുക്ക് ക്രമീകരിക്കണമെന്നും അടിയന്തര ട്രാഫിക് കമ്മിറ്റി ഉടൻ ചേരണമെന്നും ആവശ്യം ഉയരുകയാണ്. പോലീസ്, മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത്, അധികൃതരുടെ അലംഭാവത്തിനെതിരെ വഴി തടയൽ അടക്കം പ്രക്ഷോഭ പരിപാടികൾക്ക് തയ്യാറാവുകയാണ് ജനപ്രതിനിധികളും വ്യാപാരികളും നാട്ടുകാരും.

