ഇടുക്കി കാഞ്ഞാറിനു സമീപം പൂച്ചപ്രയിൽ മദ്യലഹരിയിൽ സൂഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ് യുവാവ് മരിച്ചു. പൂച്ചപ്ര സ്വദേശി കല്ലംപ്ലാക്കൽ സനൽ ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് ചേലപ്ലാക്കൽ അരുൺ പൊലീസ് കസ്റ്റഡിയിൽ.
രാത്രി 8 മണിയോടെ ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് സനലിന് വെട്ടേറ്റത്. അരുണിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. അരുൺ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അരുൺ വാക്കത്തികൊണ്ട് സനലിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ സനൽ സംഭവസ്ഥലത്തു വെച്ച് മരണപ്പെട്ടു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച അരുണിനെ തടഞ്ഞുവെച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി അരുണിനെ കസ്റ്റഡിയിൽ എടുത്തു. മ്യതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റിയിട്ടില്ല.പോലീസ് കൂടുതൽ പരിശോധന നടത്തുന്നു.

