ഇന്ന് ഉച്ചയോടെ കരിമ്പൻ മണിപ്പാറ സ്കൂളിനു സമീപത്താണ് മിൽമ ടാങ്കർ അപകടത്തിൽപ്പെട്ടത്. സ്കൂളിന് സമീപത്തുള്ള കൊടുംവളവിലായിരുന്നു അപകടംമുണ്ടായത്.
ക്ഷീരസംഘങ്ങളിൽ നിന്നും പാൽ ശേഖരിച്ച് കട്ടപ്പന നിർമ്മലസിറ്റിയിലെ പ്ലാന്റിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ കഞ്ഞിക്കുഴി സ്വദേശി റെജിക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഡ്രൈവറെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമീക വിവരം.
കൊടുംവളവിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. ഇടുക്കിയിൽ നിന്നും ഫയർഫോഴ്‌സ് സംഘവും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

