കൊല്ലം ശക്തികുളങ്ങര മരിയാലയത്ത് സ്വകാര്യ ബസും മീൻ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചു ലോറി ഡ്രൈവർ മരിച്ചു.
ദേശീയപാത 66 ൽ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോയ ലോറിയും ചവറയില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. സംഭവസ്ഥലത്ത് തന്നെ ലോറി ഡ്രൈവര്‍ മരണപ്പെട്ടു. വാനിൽ ഉണ്ടായിരുന്ന മറ്റൊരാളെ ഗുരുതരപരുക്കുകളോടെ തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസ് യാത്രക്കാരായ 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസുകൾ തമ്മിൽ ഉള്ള മത്സര ഓട്ടമാണ് അപകട കാരണമെന്ന് നാട്ടുകാരും സിസിടിവി ദ്രശ്യങ്ങളും വ്യക്തമാക്കുന്നു

