BREAKING NEWS
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വാളറക്കു സമീപം ടോറസ് അപകടത്തിൽപ്പെട്ടു. അടിമാലി ഭാഗത്തു നിന്നും കോതമംഗലത്തെക്ക് പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. രണ്ട് പേർ വാഹനത്തിൽ ഉണ്ടെന്നാണ് പ്രാഥമീക വിവരം. ലോറി റോഡിൽ നിന്നും പുഴയുടെ സമീപത്തേക്കാണ് മറിഞ്ഞത്. രക്ഷാപ്രവത്തനം പുരോഗമിക്കുകയാണ്. അടിമാലിയിൽ നിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്തിയിട്ടുണ്ട്.

