ലോട്ടറി ടിക്കറ്റിന്റെ നമ്പർ തിരുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ വണ്ണപ്പുറം ചെയറിയാംകുന്നേൽ ജയാഘോഷിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.സമാനമായ നിരവധി തട്ടിപ്പ് കേസിലെ പ്രതിയാണ് ഇയാൾ.
വെള്ളിയാഴ്ച വെള്ളത്തൂവൽ, അടിമാലി പോലീസ് സ്റ്റേഷനുകളിലായി അഞ്ച് പരാതികളാണ് ലഭിച്ചത്.എല്ലായിടത്തും ബൈക്കിൽ എത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ബുധനാഴ്ച നറുക്കെടുത്ത കേരള അക്ഷയ ലോട്ടറിയുടെ 3132 എന്ന ടിക്കറ്റിന് 5000 രൂപ അടിച്ചിരുന്നു. തട്ടിപ്പുകാരനായ ഇയാളുടെ കൈവശം ഇരുന്ന 3432 എന്ന ടിക്കറ്റിന്റെ 4 എന്ന അക്കം ചിരണ്ടി മാറ്റി 1 എന്ന് ആക്കി തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. എല്ലായിടത്തും അയ്യായിരം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ലോട്ടറി വ്യാപാരികളായ സ്ത്രീകളും വയോധികരുമാണ് ഇയാളുടെ ഇരകളായത്. ഇയാൾ ഇതിന്റെ കളർ ഫോട്ടോ കോപ്പി എടുത്താണ് പലരിൽനിന്നും പണം തട്ടിയെടുത്തത്. എല്ലാ പരാതിയിലും ഒരാൾ തന്നെയാണ് പ്രതിയെന്ന് മനസിലാക്കിയ പോലീസ് സിസിടിവി ദ്രശ്യങ്ങൾ പരിശോധിച്ച് പ്രതിയിൽ എത്തിച്ചേരുകയായിരുന്നു . അടിമാലി ടൗണിലെ ലോട്ടറി വ്യാപാരികളായ സാറാമ്മ , ചാറ്റുപാറ സ്വദേശി ജോർജ് എന്നിവരാണ് തട്ടിപ്പിന് ഇരയായത് . വ്യാഴാഴ്ച രാവിലെ ബൈക്കിൽ എത്തിയ യുവാവ് സാറാമ്മയുടെ പക്കൽനിന്നും മൂവായിരം രൂപയും , രണ്ടായിരം രൂപയുടെ ലോട്ടറിയുമാണ് വ്യാജ ടിക്കറ്റ് നൽകി തട്ടിയെടുത്തത് . ജോർജിന്റെ കൈവശം ഉണ്ടായിരുന്ന മൂവായിരം രൂപയാണ് തട്ടിപ്പിലൂടെ കൈക്കലാക്കി. പ്രതിയെ വിശദമായ ചോദ്യംചെയ്യലിനുശേഷം കോടതിൽ ഹാജരാക്കും.

