ടോറസ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവറും ക്ലീനറും മരിച്ചു.
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വാളറ കുത്തിനും ചീയപ്പാറ യ്ക്കും ഇടയിലാണ് ഇന്നലെ രാത്രി ടോറസ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത് . നേര്യമംഗലം തലക്കോട് സ്വദേശികളായ സിജു , സന്തോഷ് എന്നിവരാണ് മരിച്ചത് . അടിമാലിയിൽ നിന്നു കോതമംഗലത്തേക്ക് വരിയായിരുന്ന ലോറി 300 അടി താഴ്ചയിലേക്കാണ് മറിഞ്ഞത് . മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷപ്രവർത്തനങ്ങൾക്കൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുക്കാനായത്. ഹൈവേ പോലീസും നാട്ടുകാരും വനപാലകരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. വനമേഖലയായതിനാലും റോഡിൽനിന്ന് വളരെ അകലെയായതിനാലും രക്ഷാപ്രവ ർത്തനം ദുഷ്കരമായിരുന്നു. രണ്ടുപേരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ പോസ്റ്റുമോർട്ടനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

