HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഹര്‍ത്താല്‍ നിയമവിരുദ്ധം; സമരസമിതിക്ക് നോട്ടീസ് നൽകി ശാന്തൻപാറ പോലീസ്.

സമരസമിതിക്ക് നോട്ടീസ് നൽകി ശാന്തൻപാറ പോലീസ്.

അരിക്കൊമ്പനെ  പിടികൂടാനുള്ള 'മിഷന്‍ അരിക്കൊമ്ബന്‍' സ്റ്റേ ചെയ്തതില്‍ പ്രതിഷേധിച്ച്‌  ഇടുക്കിയില്‍ ഇന്ന് നടത്തുന്ന ജനകീയ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ്. ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ഏഴു ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക്  നോട്ടീസ് നല്‍കിയിരിക്കുന്നത്.

Also Read:  ഇടുക്കിയില്‍ ഹര്‍ത്താല്‍ ശക്തം; 10 പഞ്ചായത്തുകളിൽ ഹർത്താൽ പുരോഗമിക്കുന്നു, ദേശീയപാതയിൽ ഗതാഗത തടസ്സം, കടകള്‍ അടഞ്ഞുകിടക്കുന്നു, വാഹനങ്ങള്‍ തടയുന്നു.

2019 ജനുവരി ഏഴിനാണ് ഇതുസംബന്ധിച്ച്‌ ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനകള്‍ മുന്‍കൂര്‍ നോട്ടീസ് നല്കിയിട്ടില്ലാത്തതിനാല്‍ ഇടുക്കിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണെന്ന് ശാന്തന്‍പാറ പോലീസ് ഇന്‍സ്പെക്ടര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. ഈ ദിവസം ഹര്‍ത്താല്‍ നടത്തുകയോ ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്താല്‍ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ നേതാക്കള്‍ക്കായിരിക്കുമെന്നും, അവരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. 

ഇടുക്കിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ചിന്നക്കനാലിലും പെരിയ കനാലിലും ബോഡി മെട്ടിലും ദേശീയപാത ഉപരോധം തുടരുകയാണ്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിക്കുന്ന അരിക്കൊമ്ബനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ പത്ത് പഞ്ചായത്തുകളില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL HYPERMART NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS