ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ഈട്ടിത്തോപ്പിലെ കൊച്ചുമറ്റത്തിൽ തോമസിന്റെ വീട്ടിൽ തങ്കമണി പോലീസ് മിന്നൽ പരിശോധന നടത്തിയത്. വിൽപ്പനയ്ക്കായി എറണാകുളത്ത് നിന്നും കഞ്ചാവ് എത്തിച്ച ശേഷം പ്രതികൾ തോമസിന്റെ വീട്ടിൽ ഒത്തുചേരുകയായിരുന്നു. കൃത്യമായ പ്ലാനിങ്ങോടെ വീട് വളഞ്ഞാണ് പോലീസ് പ്രതികളെ പിടികൂടിയത്.
വീട്ടുടമയായ ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തിൽ തോമസ് (23), ചെമ്പകപ്പാറ സ്വദേശി ആൽബിൻ (20), നാങ്കുതൊട്ടി സ്വദേശി ജിൻസ് മോൻ മാത്യു (24), മേലെചിന്നാർ സ്വദേശി വിമൽ റോയി (21), കൊച്ചുതോവാള സ്വദേശി ഷിൽറ്റു ഷാജി (23), തോവാള സ്വദേശി ശരത് സാബു (23), തേക്കിൻകാനം സ്വദേശി നോബിൾ എൽദോസ് (22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
മാസങ്ങളായി ഈ സംഘം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികൾ നിരന്തരം കഞ്ചാവ് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി. എസ്.ഐ ബിജു ബേബിയ്ക്ക് ലഭിച്ച രഹസ്യ വിവരമാണ് ഈ വൻ കഞ്ചാവ് വേട്ടയ്ക്ക് വഴിയൊരുക്കിയത്. തങ്കമണി സ്റ്റേഷൻ ഹൗസ് ഓഫീസർ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





