HONESTY NEWS ADS

പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ കൊള്ളയടിച്ച നാലംഗ സംഘം കട്ടപ്പനയിൽ പിടിയിൽ

ഇടുക്കി: പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ കൊള്ളയടിച്ച നാലംഗ സംഘം പിടിയിൽ


പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തിവന്ന നാലംഗ ക്വട്ടേഷൻ സംഘത്തെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. വലിയപാറ സ്വദേശി പ്രമോദ് ശശി, വലിയതോവാള സ്വദേശി സുധീഷ് (മനു), കൂട്ടിക്കൽ സ്വദേശി ഹരി. പി. എസ് (അച്ചു), പാമ്പാടുമ്പാറ സ്വദേശി സുധീഷ് എന്നിവരാണ് പിടിയിലായത്.


കട്ടപ്പന നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തി ഒറ്റപ്പെട്ടുപോകുന്ന അന്യസംസ്ഥാന തൊഴിലാളികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സഹായത്തിനെന്ന വ്യാജേന അടുത്ത് കൂടുകയും പിന്നീട് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ എത്തിച്ച് മർദ്ദിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്യുകയുമായിരുന്നു ഇവരുടെ രീതി. ഭാഷാപരിചയമില്ലാത്തതിനാൽ പലരും പോലീസിൽ പരാതിപ്പെടാതിരുന്നത് സംഘത്തിന് തുണയായി.


കട്ടപ്പന ഡി.വൈ.എസ്.പി റെജി.എം. കുന്നിപ്പറമ്പന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ അന്വേഷണം ആരംഭിക്കുകയായിരുന്നു. സി.ഐ പ്രേംകുമാർ.കെ, എസ്.ഐ എബി ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. ആക്രമണത്തിനിരയായ ജാർഖണ്ഡ് സ്വദേശികളായ ബനഡിക്ട് സോറൻ, ബിസനു മുർമു എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS