HONESTY NEWS ADS

മുല്ലപ്പെരിയാറിൽ മരം മുറിക്കുന്നതിന് അനുമതി തേടിയും, റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്നാവശ്യപ്പെട്ടും തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ

 മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടും, വള്ളക്കടവ് - മുല്ലപ്പെരിയാർ റോഡിൻറെ  അറ്റകുറ്റപ്പണി അടിയന്തരമായി നടത്താൻ കേരളത്തിനോട് നിരദേശിക്കണമെന്നും തമിഴ്നാട് സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു.






കേരളത്തിലെയും തമിഴ്നാട്ടിലെയും  ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘം അംഗം 2021 ജൂൺമാസം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാറിൽ നിന്ന് 15 മരങ്ങൾ മുറിക്കാൻ തീരുമാനമായതെന്നും ഈ ഉത്തരവ്പിൻവലിച്ച കേരളത്തിൻറെ നടപടി കോടതി അലക്ഷ്യം ആണെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും നടത്തിയ കത്തിടപാടുകളുടെ  വിശദാംശങ്ങളും കോടതിക്ക് കൈമാറി.16 വർഷമായി  മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികളിൽ കേരളം തടസ്സം നിൽക്കുന്നു എന്നാണ് തമിഴ്നാട് ആരോപിക്കുന്നത്.പ്രധാന അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് സാധനസാമഗ്രികൾ കൊണ്ടുപോകുന്നതിന് വള്ളക്കടവ് - മുല്ലപ്പെരിയാർ റോഡ് അറ്റകുറ്റപ്പണി നടത്താൻ കേരളത്തോട് നിർദേശിക്കണമെന്നും  തമിഴ്നാട് കോടതിയിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS