മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രി 10 ഷട്ടറുകൾ തുറന്നു:ഇതിൽ 9 ഷട്ടറുകൾ രാവിലെ അടച്ചു. ഒഴുക്കി വിട്ടത് 8000 ഘനയടി വെള്ളം.വീടുകളില്‍ വെള്ളം കയറി. വള്ളക്കടവിൽ പ്രതിഷേധം ശക്തം

ജലനിരപ്പ് 142 അടിയില്‍ എത്തിയതോടെയാണ്  തമിഴ്നാട്  മുന്നറിയിപ്പില്ലാതെ  മുല്ലപ്പെരിയാര്‍ ഡാമിന്‍റെ 10 ഷട്ടറുകള്‍ രാത്രിയില്‍  വീണ്ടും തുറന്നത്. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നരക്കുമായാണ്  ഷട്ടറുകള്‍ തുറന്നത്. 8000 ഘനയടി ജലമാണ് പുറത്തേക്കൊഴുക്കിയത് .ഈ വര്‍ഷം എത്രയും ഷട്ടറുകള്‍ ഒന്നിച്ച്‌ തുറക്കുന്നത് ഇതാദ്യമാണ്.

റിപ്പോർട്ട്: ജിജി കെ ഫ്രാൻസിസ് 

വൃഷ്ടിപ്രദേശത്ത് രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണ് അണക്കെട്ടില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നത്.  പുലര്‍ച്ചെ  4.30 വരെ 60 സെന്റീമീറ്റർ  ഷട്ടറുകൾ തുറന്നിരുന്നു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. പെരിയാര്‍ തീരത്ത് ഏഴടിയോളം വെള്ളം കയറി.ഷട്ടറുകള്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കണമെന്ന കേരളത്തിന്റെ നിരന്തരം ആവശ്യം അവഗണിച്ചാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്.രാവിലെ ഇതിൽ 9 ഷട്ടറുകൾ അടച്ചു .നിലവിൽ  1 ഷട്ടർ മാത്രമാണ് തുറന്നിരിക്കുന്നത് .10 സെന്റീമീറ്റർ മാത്രമാണ് ഉയർത്തിയിരിക്കുന്നത് 

അതേസമയം  കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി വള്ളക്കടവിൽ നാട്ടുകാര്‍ പ്രേതിഷേധം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടില്ല. 1,867 ഘനയടി വെള്ളം മാത്രമാണ് നിലവില്‍ കൊണ്ടുപോകുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS