കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണകാരണം വെള്ളത്തിൽ മുങ്ങിയാണെന്ന് കണ്ടെത്തിയിരുന്നു.തുടർന്ന് പ്രസവാനന്തര ചികിത്സയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിച്ചിരുന്ന നിഷയെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നെന്ന് അമ്മയായ നിഷ കുറ്റസമ്മതം നടത്തിയത്.ഇതേതുടർന്ന് നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൃത്യം നടത്തുന്ന സമയത്ത് നിഷയുടെ അഞ്ചുകുട്ടികൾ കൂടെ ഉണ്ടായിരുന്നു. ഈ കുട്ടികളെ ഇപ്പോൾ മുണ്ടക്കയത്തെ ബാലികാസദനത്തിൽ പാർപ്പിച്ചിരിക്കുകയാണ്.