ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഇവാൻ വീടിനോട് ചേർന്നുള്ള മീൻ കുളത്തിൽ വീഴുകയായിരുന്നു. സജിയുടെ ഭാര്യയും ഭാര്യാമാതാവും ഈ സമയം മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. ഇവർ മാറിയ സമയത്താണ് ഇവാൻ കുളത്തിൽ വീഴുന്നത്. സജിയുടെ ഭാര്യാമാതാവാണ് കുട്ടി കുളത്തിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശിൽപയാണ് മാതാവ്.