HONESTY NEWS ADS

സർക്കാർ ഉറപ്പുകൾ പാലിച്ചില്ല;ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് ബസുടമകൾ

 സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസംബർ 21 മുതൽ സ്വകാര്യ ബസ് സർവീസ് നിർത്തിവെക്കുമെന്ന് അറിയിച്ച് ബസുടമകൾ. ചാർജ് വർധന ഉൾപ്പടെ സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്ന് ബസുടമകൾ ആരോപിച്ചു. 

17-Dec-2021 / 11.00AM

വിദ്യാർഥികൾക്ക് ചാർജിളവ് നൽകണമെങ്കിൽ നികുതി കുറക്കണം . അല്ലെങ്കിൽ ഡീസൽ സബ്സിഡി നൽകണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. നേരത്തെ സർക്കാരിനെ വെല്ലുവിളിക്കാനില്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ എട്ട് ദിവസം സമയം നൽകുകയാണെന്നും ബസുടമകൾ അറിയിച്ചിരുന്നു . കഴിഞ്ഞ ഒമ്പതുമുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും എട്ടിന് ഗതാഗതമന്ത്രി ചർച്ചക്ക് വിളിച്ച് 18 നുള്ളിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് സമരം മാറ്റിവെച്ചത്. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ബസുകൾ നിരത്തുകളിൽ നിന്ന് പിൻവലിക്കാൻ നിർബന്ധിതമാകുന്നത് . ഡീസൽ വില വർധന കാരണം തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനോ ബസുകളുടെ അറ്റകുറ്റപ്പണി നടത്താനോ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്നും ഉടമകൾ വ്യക്തമാക്കുന്നു 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS