ഇടുക്കി മൂന്നാറിൽ കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയായ സരൺ സോയിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച സരൺ സോയിയും കാണാതായ രണ്ട് പേരും കഴിഞ്ഞ 23 ന് രാത്രി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. അതിനുശേഷം സരൺ സോയി ഉൾപ്പെടെ മൂന്ന് പേരെയും കാണാതായി. തുടർന്ന് നടത്തിയ അന്വേക്ഷണത്തിലാണ് ഇന്ന് വൈകുന്നേരത്തോടെ ഷാരോൺസോയിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച സരൺ സോയിയുടെ ദേഹത്ത് മർദ്ദനമേറ്റ നിരവധി പരുക്കുകളുമുണ്ട്. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഷാഡർലാങ്ക്, വിബോയ് ചാബിയ എന്നിവരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ ഈ രണ്ട് സുഹൃത്തുക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

