HONESTY NEWS ADS

തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം ശക്തം; നാളെ മുതൽ രാത്രികാല കർഫ്യു, ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ.

  കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ  ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. എന്നാൽ നാളെ മുതല്‍ തമിഴ്നാട്ടിൽ  രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. 

തമിഴ്നാട്ടിൽ  നാളെ മുതൽ രാത്രികാല കർഫ്യു, ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ

രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് രാത്രികാല കര്‍ഫ്യൂ. തമിഴ്നാട് ആരോ​ഗ്യമന്ത്രി എംഎ സുബ്രമണ്യൻ ആണ് ഇക്കാര്യമറിയിച്ചത്.ശനിയാഴ്ചകളിൽ സംസ്ഥാനത്തുടനീളം കൊവിഡ് വാക്സിനേഷൻ ക്യാമ്പുകൾ പ്രവർത്തിക്കും. ലോക്ഡൗണ്‍ ദിവസങ്ങളിലും റസ്റ്റോറന്റുകള്‍ക്കും ഫുഡ് ഡെലിവറി സര്‍വീസുകള്‍ക്കും രാവിലെ ഏഴ് മണി മുതല്‍ രാത്രി 10 മണിവരെ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്ക് ഓൺലൈനിലൂടെയാകും തുടർപഠനം.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS