BREAKING NEWS ...............
പെരുവന്താനം പുഴുപ്പിന് സമീപമാണ് നിയന്ത്രണം വിട്ട് പിക്കപ്പ് റോഡിലെ സംരക്ഷണ വേലിയിൽ ഇടിച്ചു കയറിയത്. കട്ടപ്പനയിൽ നിന്ന് പൂചെടികളുമായി തിരുവനന്തപുരത്തേക്ക് പോയ പിക്കപ്പാണ് ബ്രേക്ക് നഷ്ടപെട്ടതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വലിയ അപകടത്തിൽ നിന്നാണിവർ രക്ഷപെട്ടത്. പെരുവന്താനം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.