തൂക്കുപാലം കെഎസ്ഇബി ഓഫീസിന്റെ മുൻപിലെ ഷെഡ് രാത്രിയുടെ മറവിൽ പൊളിച്ചു നീക്കി

തൂക്കുപാലം കെഎസ്ഇബി സെക്ഷൻ ഓഫീസിന്റെ മുന്നിലുണ്ടായിരുന്ന ഷെഡാണ് പ ട്ടം കോളനി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ രാത്രിയിൽ പൊളിച്ചുമാറ്റിയത്. ബാങ്കിന്റെ നടപടിയിൽ  പ്രതിഷേധം.


2010 ലാണ് തൂക്കുപാലത്ത്  സെക്ഷൻ ഓഫീസ് അനുവദിച്ചത് . ഈ ഓഫീസ് തൂക്കുപാലത്ത് നിലനിർത്താൻ നടത്തിയ ശ്രമങ്ങളുടെ ഫലമായി അന്ന് പട്ടം കോളനി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന ടി.ആർ. ശശികുമാറിന്റെ നേതൃത്വത്തിലുള്ള ഭ രണസമിതി, ബാങ്കിന്റെ പ്രധാന ഭാഗം കെ എസ്ഇബിക്ക് വാടകയ്ക്ക് നൽകുകയായിരുന്നു. മാസം 7250 രൂപാ നിരക്കിൽ വാടകയ്ക്ക് നൽകിയ കെട്ടിടത്തിലാണ് ഇപ്പോഴും ഓഫീ പ്രവർത്തിക്കുന്നത്. എന്നാൽ വാടക കരാർ പുതുക്കി നൽകാൻ കഴിയാതെ വന്നതോടെ ബാങ്കിന് നഷ്ടമുണ്ടായി. നഷ്ടം ഓഡിറ്റിൽ പരാമർശം വന്നതോടെ ഓഫീസ് ഒഴിയാൻ ബാങ്ക് ബോർഡിന് നോട്ടി നൽകിയിരുന്നു. എന്നാൽ , മറ്റൊരു സ്ഥലം കണ്ടെത്തി മാറാൻ സമയം അനുവദിക്കണമെന്ന് ബോർഡ് മറുപടിയും നൽകിയിരുന്നു . കഴിഞ്ഞ ശനിയാഴ്ച ഈ സ്ഥലത്ത് ബാങ്ക് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചതായി കാണിച്ച് ബോർഡിനു നോട്ടീസ് ന ൽകി.

ഇതേത്തുടർന്ന്   തിങ്കളാഴ്ച രാത്രി ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ താത്കാലിക ഷെഡ് പൊളിച്ചുനീക്കുകയായിരുന്നു. കെഎസ്ഇബിയുടെ വൈദ്യുതി കമ്പികളും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ച ഷെഡാണ് പൊളിച്ചത് . ബില്ല് അടയ്ക്കുന്നതിനും മ റ്റും എത്തുന്ന ഉപഭോക്താക്കൾക്ക് വിശ്രമിക്കുന്നതിന് അടക്കമുള്ള സ്ഥലമാണ് മുന്നറിയിപ്പില്ലാതെ പൊളിച്ചുനീക്കിയതെന്നാണ്  ബോർഡ് അധികൃതർ പറയുന്നത്. 

>
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ബാങ്കിന്റെ സ്ഥലത്തുനിന്നും ഓഫീസ് മാറുന്നതിന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ മറ്റൊരു കെട്ടിടം വകുപ്പ് കണ്ടെത്തി പണികൾ നടന്നുവരികയാണ് . ഇതിന് രണ്ടുമാസത്തോളം സമയവും അവശ്യമായിരിക്കെ ഇപ്പോൾ ഉണ്ടായ നടപടികളിൽ ഇടതുപക്ഷ അനുകൂല ജീവനക്കാർ തന്നെ അമർഷത്തിലാണ് . അതേസമയം മഴക്കാലത്തിനുമുമ്പ് ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിനാണ് ഷെഡ് നീക്കം ചെയ്തതെന്നും ഇതിൽ അസ്വാഭാവികത ഇല്ലെന്നും ബാങ്ക് പ്രസിഡൻറ്   ജി . ഗോപകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി കരാർ പുതുക്കാത്ത സ്ഥാപനത്തിന് അവിടെ പ്രവർത്തിക്കാൻ അവകാശമില്ലെന്നും പ്രസിഡന്റ് അറിയി ച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഓഫീസ്  ഇവിടുന്ന് മാറ്റുന്നതിന്  വേണ്ടിയാണ് ഇക്കൂട്ടർ ഇതിലൂടെ ശ്രമിക്കുന്നത്  ബിജെപി ആരോപിക്കുന്നു.  ബിജെപി യുടെ പ്രതിഷേധത്തിൽ   മണ്ഡലം സെക്രട്ടറി അനീഷ് ചന്ദ്രൻ മണ്ഡലം വൈസ് പ്രസിഡണ്ട് ബിജു കോട്ടയിൽ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡണ്ട് അനീഷ് കെ പി  കരുണാപുരം  പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശ്രീ.ഷാജി കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് സുരേഷ് സെൽവരാജ് ശശി കുരുവി കാട്ട് സാജു ആലുവിള  എന്നിവർ പങ്കെടുത്തു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS