കഞ്ഞികുഴിയിൽ കോൺഗ്രസ് നടത്തിയ പ്രതിക്ഷേധ സമരത്തിലേയ്ക്ക് സി പി എം പ്രവർത്തകർ ഇടിച്ചു കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി.

ഇന്ന് വൈകിട്ടാണ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരകാട്ടിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ധീരജ് വധക്കേസിലെ പ്രതികളെ ജോസ് ഊരക്കാട്ടിൽ സംരക്ഷിച്ചു എന്ന് ആരോപിച്ച് കൊണ്ടാണ് സിപിഎമ്മിന്റെ പതിനഞ്ചോളം വരുന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ എത്തി സമാധാനപരമായി പ്രകടനം നടത്തി വന്ന കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിലേക്ക് പാഞ്ഞു കയറാൻ ശ്രമിച്ചത്. പോലീസ് സമയോചിതമായി ഇടപെട്ടതുകൊണ്ട് സംഘർഷം ഒഴിവായി.