കുഞ്ഞുങ്ങൾക്കായി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ അഫ്ലടോക്സിൻ ബി 1 എന്ന വിഷവസ്തു; കലക്ടർ റിപ്പോർട്ട് തേടി.

അങ്കണവാടി വഴി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയ സംഭവത്തില്‍ റിപ്പോർട്ട് തേടി. എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കാണ് റിപ്പോര്‍ട്ട് തേടിയത്.

സംഭവത്തിൽ ഇന്ന് എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം വിളിച്ചു. രാവിലെ 10.30 നാണ് യോഗം ചേർന്നത്. ഭക്ഷ്യസുരക്ഷ, ഐസിഡിഎസ്, കുടുംബശ്രീ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ മൂന്ന് വിഭാഗങ്ങളും സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

വിഷവസ്തു കണ്ടെത്തിയതോടെ അമൃതം പൊടി ഉത്പാദിപ്പിക്കുന്ന എടയ്ക്കാട്ടുവയലിലെ കുടുംബശ്രീ യൂണിറ്റ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. അവിടെ ഉത്പാദിപ്പിച്ച് അങ്കണവാടി വഴി വിതരണം ചെയ്ത 98 ബാച്ച് അമൃതം പൊടിയിലാണ് അഫ്ലോടോക്‌സിന്‍ ബി വണ്‍ എന്ന വിഷവസ്തു കണ്ടെത്തിയത്. പിന്നാലെ ഇവിടെ നിര്‍മിച്ച അമൃതം പൊടിയും നിര്‍മിക്കാന്‍ ഉപയോഗിച്ച ധാന്യങ്ങളും സീല്‍ ചെയ്തു. സാമ്പിള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഫെബ്രുവരിയിൽ വിതരണം ചെയ്തതിനാൽ ഭൂരിഭാഗം പായ്ക്കറ്റുകളും പൊട്ടിച്ച് ഉപയോഗിച്ചതായാണ് വിവരം. ബാക്കി പായ്ക്കറ്റുകൾ അങ്കണവാടികൾ വഴി തിരിച്ചെടുത്തു തുടങ്ങി. മുളന്തുരുത്തി, കൊച്ചി കോര്‍പ്പറേഷന്‍, പള്ളുരുത്തി മേഖലകളില്‍ വരുന്ന ആറ് ഐസിഡിഎസുകള്‍ക്ക് കീഴിലുള്ള അങ്കണവാടികളിലാണ് ഇവ വിതരണം ചെയ്തത്. ഇതു സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചതോടെ വിതരണം ചെയ്ത അമൃതം പൊടി തിരിച്ചെടുക്കാൻ ഐസിഡിഎസ് അടിയന്തര നിർദേശം നൽകി.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS