ഇറച്ചിക്കോഴിയുടെ വില കുതിച്ചുയർന്ന് 200 ലേക്ക് അടുക്കുന്നു; മൊത്തവ്യാപാരികൾക്കു വില വർധന വൻ ലാഭം നേടിക്കൊടുക്കുമ്പോൾ വില താങ്ങാൻ കഴിയാതെ ചെറുകിട കച്ചവടക്കാരും പൊതുജനങ്ങളും.

 സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി.ഒരു മാസത്തിനിടെ 50 രൂപയുടെ വർധനവാണ്  കോഴി വിലയിലുണ്ടായത്.

കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില.

രണ്ടുകിലോ തൂക്കമുള്ള ഇറച്ചിക്കോഴിയിൽനിന്ന് ഒന്നരകിലോയോളം ഇറച്ചിയാണ് ലഭിക്കുന്നത്. 45 ദിവസം പ്രായമാകുന്നവയെ ആണ് സാധാരണ വിൽക്കാറുള്ളുവെങ്കിലും തീറ്റയുടെ വില ഉയർന്ന സാഹചര്യത്തിൽ പലരും 35–40 ദിവസത്തിന്നുള്ളിൽ വിറ്റഴിക്കുകയാണ്. എട്ടു മാസം മുമ്പ് വരെ ഒരു ചാക്ക് കോഴി തീറ്റയുടെ വില 1,400 രൂപയായിരുന്നു. ഇപ്പോൾ 2100 മുതൽ 2500 വരെയാണ്. 600 മുതൽ 1000 രൂപ വരെയാണ് വർധിച്ചിട്ടുള്ളത്. ആയിരം കോഴികളുള്ള ഫാമിലേക്ക് 72 ചാക്ക് കോഴിത്തീറ്റ വേണം. ഒരു കോഴിക്ക് 3.5 കിലോ തീറ്റ ആവശ്യമുണ്ട്. കോഴിത്തീറ്റ കൂടാതെ കോഴികുഞ്ഞുങ്ങളുടെ വിലയും ഇവയ്ക്ക് നൽകുന്ന മരുന്നുകളുടെ വിലയും വർധിച്ചു. ഇത്തരത്തിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തി പരിചരിച്ച് അതാത് ഏജൻസികൾക്ക് കൈമാറുമ്പോൾ വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന്  ഉടമകൾ പറയുന്നു. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചൂട് കുടുന്നതിനാൽ ഇറച്ചിക്കോഴിക്ക് പതിവിലും വിലക്കുറവാണ് ഉണ്ടാകാറുളളത്. എന്നാൽ ഇത്തവണ പതിവിൽ നിന്ന് വ്യത്യസ്തമായി വൻവർധനവാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിൽ കോഴി ഉല്പാദനം കുറഞ്ഞതും വില വർധിക്കാൻ കാരണമായതായി കച്ചവടക്കാർ പറയുന്നു. നിലവിൽ തമിഴ്‌നാട്ടിൽ നിന്നാണ് കോഴി ഇറക്കുമതി ചെയ്യുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും വർധിക്കുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടൽ.

കോഴിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്. ഒരു മാസത്തിനിടെ 50 രൂപയുടെ വർധനവാണ്  കോഴി വിലയിലുണ്ടായത്.  കിലോയ്ക്ക് 120 രൂപ നിരക്കിൽ  കച്ചവടം  നടന്നിടത്തുനിന്നാണ്  കോഴി വില 160 - 165 ലേക്ക് കുതിച്ചുയർന്നത്.  മൊത്തവ്യാപാരികൾക്കു വില വർധന വൻ ലാഭം നേടിക്കൊടുക്കുമ്പോൾ വില താങ്ങാൻ കഴിയാതെ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിലാവുകയാണ്.  വില കൂടിയതിനാൽ വിൽപ്പനയിലും കാര്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

സംസ്ഥാനത്ത് കോഴി വില രൂക്ഷമായി വർധിച്ച  സാഹചര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഭക്ഷ്യ വകുപ്പ് മന്ത്രിയെ സമീപിച്ചിരിക്കുകയാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ വില വർദ്ധിപ്പിച്ച് ജനങ്ങൾക്കുമേൽ ഇരട്ടി ഭാരം ഏൽപ്പിക്കാൻ ഇല്ലെന്ന് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു.

'കോവിഡാനന്തര കേരളത്തിൽ 20% ഹോട്ടലുടമകൾ പ്രവർത്തനം നിർത്തി. യുദ്ധത്തെ തുടർന്ന് ഭക്ഷ്യ എണ്ണയ്ക്ക് വില കുത്തനെ ഉയർന്നിരിക്കുകയാണ്. ഇതിനെല്ലാം പുറമേയാണ് കോഴി വില കുതിക്കുന്നത്. വിലവർധനയ്ക്ക് പിന്നിൽ കർണാടകത്തിലെയും തമിഴ്നാട്ടിലെയും ലോബികളാണ്. അവർ ഉൽപ്പാദനം കുറച്ചാണ് ഇപ്പോൾ കേരളത്തിൽ വില വർധിപ്പിച്ചിരിക്കുന്നത്. ചൂടുകാലം ആകുമ്പോൾ കേരളത്തിലെ ചെറുകിട ഫാമുകളിൽ ഉൽപാദനം കുറയുന്നത് പതിവാണ്. ഇവരുടെ നഷ്ടം നികത്താൻ സർക്കാരിന്റെ സാമ്പത്തിക സഹായം കോഴി ഫാമുകൾക്ക് ലഭ്യമാക്കണം. അങ്ങനെ വരുമ്പോൾ ഇതരസംസ്ഥാന മാഫിയകളുടെ ചൂഷണത്തിന് കേരളത്തിലെ ഉപഭോക്താക്കൾ ഇരയാക്കപ്പെടില്ല,'- അദ്ദേഹം പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സാമൂഹിക പ്രതിബദ്ധത ഉള്ളതിനാൽ ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിയിലും നഷ്ടം സഹിക്കാനാണ് അസോസിയേഷന്റെ തീരുമാനം. പച്ചക്കറികൾക്ക് നേരിയ തോതിൽ വില കുറഞ്ഞിട്ടുണ്ടെങ്കിലും പലവ്യഞ്ജനങ്ങൾക്കും ഭക്ഷ്യ എണ്ണയ്ക്കും വില ഉയർന്നിരിക്കുകയാണ്. 120 രൂപയുണ്ടായിരുന്ന പാമോയിലിന് ഇപ്പോൾ 165 രൂപയാണ് വില. യുദ്ധത്തിന്റെ പേരിൽ നിലവിലെ സ്റ്റോക്കിന് തന്നെ വില വർധിപ്പിക്കുകയാണ്. ഇത് ചൂഷണമാണ്. ഹോട്ടൽ ഉടമകൾ വില വർധിപ്പിക്കേണ്ട സാഹചര്യത്തിൽ അതിനു നിൽക്കാതെ കടകൾ ഒഴിഞ്ഞുപോകുകയാണ്. ഹോട്ടൽ, റസ്റ്ററന്റ് സംവിധാനങ്ങളുടെ സുഗമമായ നടത്തിപ്പിന്  സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൂടിയേതീരൂ.



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS