കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചിവില്‍പ്പന നടത്തിയ സംഘത്തിലെ 8 പിടിയില്‍ .ഇവരില്‍ നിന്നും 2 നാടന്‍ തോക്കുകളും ആയുധങ്ങളും കണ്ടെടുത്തു.
മാമലകണ്ടം അഞ്ചുകുടി സ്വദേശി കണ്ണന്‍(32)എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍ (58) ശക്തിവേല്‍ (22) ഒഴുവത്തടം സ്വദേശി മനീഷ് എന്നറിയപ്പെടുന്ന രെഞ്ചു (39) പത്താം മൈല്‍ സ്വദേശി സ്രാമ്പിക്കല്‍ ആഷിഖ് ( 26) മാങ്കുളം സ്വദേശി ശശി (58) അടിമാലി കൊരങ്ങാട്ടികുടിയില്‍ സന്ദീപ്( 35) കൊരങ്ങട്ടികുടിയില്‍ സാഞ്ചോ (36) എന്നിവരെയാണ് അറസ്റ്റുചെയ്തിട്ടുള്ളത്.രണ്ടാഴ്ച മുന്‍പ് അടിമാലി നെല്ലിപ്പാറ വനഭഗത്ത് വച്ചാണ് ഇവര്‍ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ,മാംസം കടത്തിയത്.
മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബിനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി ജി സന്തോഷ്, സജീവ് സുധമോള്‍ ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും റേഞ്ച് ഓഫീസര്‍ രതീഷ് കെ വി രതീഷ് അറിയിച്ചു
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതികളെക്കുറിച്ച് അധികൃതര്‍ക്ക് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഉദ്ദേശം 600 കി.ഗ്രാമോളം ഭാരമുള്ള കാട്ടുപോത്തിന്റെ അവശിഷ്ടമാണ് കണ്ടെത്തിയത്. സമീപത്തായി ഒരു മ്ലാവിന്റെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. ഇതിന്റെയും ഇറച്ചി ഇത്തരത്തില്‍ മുറിച്ച് കടത്തിയതാണെന്ന സംശയവും ഉയര്‍ന്നിരുന്നു.
> |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |