രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം പുരോഗമിക്കുന്നു.
കൊടിയ പ്രതിസന്ധികളുടെ താഴ്‌ചകളെ കേരളം അതിജിവിച്ചു തുടങ്ങിയെന്നും വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്‌ക്കും 2000 കോടിരൂപ മാറ്റിവെച്ചതായും പ്രഖ്യാപിച്ചു. കേന്ദ്ര സാമ്പത്തിക നയങ്ങൾക്ക് ബദലായി കേരള മോഡലാണ് മുന്നോട്ടുവെയ്‌ക്കുന്നത്.ദേശീയ അന്തർദേശീയ തലങ്ങളിൽ കേരളം പ്രശംസനീയമായ നേട്ടമാണ് കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചത്. മികച്ച ഭരണ നിർവ്വഹണ സംവിധാനവും കേരളത്തിലേതാണ്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
തരിയാക്കിയ പ്ലാസ്റ്റിക് മാലിന്യം റോഡ് നിർമ്മാണം പ്രോത്സാഹിപ്പിക്കും.
റോഡ് നിർമ്മാണത്തിൽ തുടർന്നും നവീനസാങ്കേതിക വിദ്യ നടപ്പാക്കും
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന് സ്ഥലമേറ്റെടുക്കാൻ ആയിരം കോടി
പുതിയ 6 ബൈപ്പാസുകളുടെ നിർമ്മാണത്തിനായി 200 കോടി
പ്രളയം ബാധിച്ച് നശിച്ച പാലങ്ങൾ നിർമ്മിക്കാൻ 92 കോടി അനുവദിച്ചു.
റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി
ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും 62 കോടി
ഗതാഗത കുരുക്കുള്ള ഇരുപത് ജംഗ്ഷൻ കണ്ടെത്തും
അന്താരാഷ്ട്ര നിലവാരത്തിൽ സംസ്ഥാന പാതയ്ക്ക് സമീപം റെസ്റ്റ് സ്റ്റോപ്പ് സ്ഥാപിക്കാനുള്ള
ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗ് ലിമിറ്റഡിൻ്റെ പദ്ധതിക്ക് രണ്ട് കോടി
കെ ഫോണിന് 125 കോടി
സ്റ്റാർട്ട് അപ് മിഷന് 90.5 കോടി
സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട് സ്പോട്ടുകൾ കൂടി സ്ഥാപിക്കും ഇതിനായി 16 കോടി വകയിരുത്തി
വെർച്വൽ ഐടി കേഡർ രൂപീകരണത്തിന് 44 ലക്ഷം
ഡിജിറ്റൽ സർവകലാശാലയ്ക്ക് 26 കോടി
ടെക്നോപാർക്കിൻ്റെ സമഗ്രവികസനത്തിന് 26 കോടി
ഇൻഫോപാർക്കിന് 35 കോടി, സൈബർ പാർക്കിന് 12 കോടി
കൈത്തറി – സ്കൂൾ യൂണിഫോം പദ്ധതിക്ക് 140 കോടി
20 ചെറിയ ഐടി പാർക്കുകൾ സ്ഥാപിക്കും
വിവരസാങ്കേതികമേഖലയ്ക്ക് 555 കോടി
ഇഗവേണ്സ് കേന്ദ്രത്തിന് 3.5 കോടി
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കാഷ്യൂ ഡെവലപ്പ്മെൻ്റ് കോർപ്പറേഷന് 6 കോടി
കാപ്പക്സിന് 4 കോടി
കാഷ്യു കൾട്ടിവേഷന് 7.5 കോടി
കാഷ്യു ബോർഡി 7.8 കോടി
കശുവണ്ടി വ്യവസായത്തിലെ വിവിധ പദ്ധതികൾക്കായി 30 കോടി
പദ്ധതിക്കായി ഇരുപത് കോടി അനുവദിച്ചു
പ്രാദേശിക വിപണികൾക്ക് 7 കോടി
സ്റ്റാർട്ടപ്പുകൾക്ക് ആറര കോടി
കെഎസ്ഐഡിസിക്ക് 113 കോടി
കാസർഗോഡ് കെഎസ്ഐഡിസിക്ക് 2.5 കോടി
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിൽ വ്യവസായ യൂണിറ്റുകൾക്ക് രണ്ടരകോടി
കിൻഫ്രയ്ക്ക് 332 കോടി
ബഹുനില എസ്റ്റേറ്റുകളുടെ വികസനത്തിന് പത്ത് കോടി
ഇലക്ട്രോണിക്ക് ഹാർഡ് വെയർ ഹബ്ബിന് 28 കോടി
ഇക്കോ ടൂറിസം പദ്ധതികൾക്ക് പത്ത് കോടി
ഒരു കുടുംബം ഒരു സംരംഭം പദ്ധതി 7 കോടി
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കിലയ്ക്ക് 33 കോടി
സിയാൽ കമ്പനിക്ക് 200 കോടി
കുട്ടനാട് വികസനത്തിന് 200 കോടി
ലോവർ കുട്ടനാട് സംരക്ഷണപദ്ധതിക്ക് 20 കോടി
കുട്ടനാട്ടിൽ കൃഷി സംരക്ഷണത്തിന് 54 കോടി
ആലപ്പുഴ,കോട്ടയം ജില്ലയിലെ വെള്ളപ്പൊക്കഭീഷണി തടയാനുള്ള പദ്ധതിക്ക് 33 കോടി
ഇടുക്കി,വയനാട്, കാസർകോട് പാക്കേജിന് 75 കോടി
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി
അനർട്ടിന് 44 കോടി
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്
സന്ദർശിക്കുക. www.honesty.news