മരച്ചീനിയിൽ നിന്നുള്ള മദ്യം ഇക്കുറിയും  ബജറ്റിൽ ഇടം പിടിച്ചു; മരച്ചീനിയില്‍ നിന്നുള്ള മദ്യം പ്രായോഗികമോ..? എങ്ങനെ നിർമ്മിക്കും..?

 കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്നും മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ വരുമാന വര്‍ധന ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രാദേശികമായി ചെറുകിട മദ്യ നിര്‍മാണ യുണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 

പഴങ്ങളില്‍ നിന്നും മറ്റ് ധാന്യേതര കാര്‍ഷിക വിഭവങ്ങളില്‍ നിന്നും വൈനും മറ്റ് ചെറുലഹരി പാനീയങ്ങളും ഉല്‍പാതിപ്പിക്കുന്ന ചെറുകിട നിര്‍മ്മാണ യൂണിറ്റുകളുള്‍പ്പെടെയുള്ളവയെ പ്രോത്സാഹിപ്പിക്കും എന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റില്‍ മരച്ചീനിയില്‍ നിന്നുള്ള മദ്യത്തെ കുറിച്ച്‌ ധനമന്ത്രി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇക്കുറി രണ്ട് കോടി രൂപ പദ്ധതിക്കായി വിലയിരുത്തിയതോടെ സര്‍ക്കാര്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന സൂചനയാണ് നല്‍കുന്നത്. മരച്ചീനിയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉദ്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പാദനത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മരച്ചീനിയില്‍ നിന്നുള്ള മദ്യം പ്രായോഗികമോ ?

കള്ളു ചെത്തിയത് വീട്ടുവളപ്പിലെ തെങ്ങുകളില്‍ നിന്നായിരുന്നെങ്കില്‍, ഇനി മരച്ചീനിയില്‍ നിന്നാകാം മദ്യം. ഒരു കിലോ മരച്ചീനിയില്‍ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റുണ്ടാക്കാമെന്നും അതിന് 48 രൂപ മാത്രമാണ് ചെലവെന്നും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രത്തിന് മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കുള്ള പേറ്റന്റ് ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം സ്വന്തമാക്കിയിട്ടുണ്ട്. കേരള കര്‍ഷകസംഘ കിസാന്‍ സഭയും പൂര്‍ണ പിന്തുണയുമായി മുന്നിലുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സ്പിരിറ്റ് എങ്ങനെ നിര്‍മിക്കും

മരച്ചീനി ഉണക്കിപ്പൊടിച്ച്‌ അന്നജമാക്കി (സ്റ്റാര്‍ച്ച്‌) മാറ്റും

നൂറ് ഡിഗ്രിയില്‍ തിളപ്പിച്ച്‌ കുഴമ്പാക്കും

രാസ പ്രക്രിയയിലൂടെ ഗ്ലൂക്കോസാക്കും

യീസ്റ്റ് ചേര്‍ത്ത് പുളിപ്പിച്ച്‌ 30 ഡിഗ്രിയിലാക്കും

പുളിപ്പിച്ച ഗ്ലൂക്കോസ് വാറ്റുമ്പോള്‍ സ്പിരിറ്റ് ലഭിക്കും

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഉത്പാദനച്ചെലവ്

48 രൂപയ്ക്ക് ഒരു കിലോ മരച്ചീനിയിലെ സ്പിരിറ്റ് നിര്‍മ്മിക്കാം

3 ടണ്‍ മരച്ചീനിയില്‍ നിന്ന് 1 ടണ്‍ അന്നജം

1 ടണ്‍ അന്നജത്തില്‍ നിന്ന് 680 ലിറ്റര്‍ സ്പിരിറ്റ്

680 ലിറ്റര്‍ സ്പിരിറ്റിന് 32640 രൂപ

ഒരു പ്ലാന്റിന് ചെലവ് (100 കിലോ സംസ്‌കരിക്കാന്‍)

80 ലക്ഷം (കെട്ടിടം ഉള്‍പ്പെടെ)

80 – 115 പേര്‍ക്ക് തൊഴില്‍

കേരളത്തിലെ കൃഷി

കര്‍ഷകര്‍ : 18 22 ലക്ഷം

കൃഷിസ്ഥലം : 6.97 ലക്ഷം ഹെക്ടര്‍

ഒരു ഹെക്ടറില്‍ : 8,000 മൂട്

വിളവ് : 3545 ടണ്‍

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്

 സന്ദർശിക്കുക.  www.honesty.news


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS