സിനിമാ-സീരിയൽ താരം സോണിയ ഇനിമുതൽ മുൻസിഫ് മജിസ്‌ട്രേറ്റ്.

കാര്യവട്ടം ക്യാമ്പസിലെ എൽഎൽഎം വിദ്യാർത്ഥിനിയായിരുന്നു സോണിയ. തുടർന്ന് വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യവെയാണ് മുൻസിഫ് മജിസ്‌ട്രേറ്റായി നിയമനം ലഭിച്ചത്. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസോടെയാണ് പാസായത്. തുടർന്ന് എൽഎൽബിയും എൽഎൽഎമ്മും പഠിച്ചു. ടെലിവിഷൻ അവതാരകയായി എത്തിയ സോണിയ സീരിയലിലും പിന്നീട സിനിമയിലും അഭിനയ രംഗത്തേക്ക് കടന്നു വരികയായിരുന്നു. 'അത്ഭുതദ്വീപ്' എന്ന സിനിമയിൽ അഞ്ച് രാജകുമാരിമാരിൽ ഒരാളായി സോണിയ വേഷമിട്ടിട്ടുണ്ട്. കോടതി 'മൈ ബോസി'ൽ മമ്തയുടെ സുഹൃത്തായും എത്തിയിരുന്നു. 'കുഞ്ഞാലി മരയ്ക്കാർ', 'മംഗല്യപ്പട്ട്', 'ദേവീ മാഹാത്മ്യം' എന്നിവയാണ് സോണിയ വേഷമിട്ട സീരിയലുകൾ.