ഇടുക്കി ജലാശയത്തിന്റ ഭാഗമായ വെള്ളിലാംകണ്ടതാണ് മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടുകൂടി ജലാശയത്തിൽ നീന്തുന്നതിനിടയിൽ ഒരാൾ മുങ്ങിത്താഴുന്നത് കണ്ടെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് കുറവ് കാരണം തിരച്ചിൽ മാറ്റിവെച്ചു. ഇന്ന് വീണ്ടും ആരംഭിച്ച തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച വെക്തിയെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെയും പൊലീസിന് ലഭ്യമായിട്ടില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
> |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |