സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ തിങ്കളാഴ്ച മുതല്‍ മാറ്റം

 സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ തിങ്കളാഴ്ച  ( മാർച്ച് 07) മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ - പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. 

തിങ്കളാഴ്ച മുതൽ  രാവിലെ എട്ടു മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ഏഴു വരെയും റേഷൻ കടകൾ തുറക്കും. നേരത്തെ 8.30 മുതൽ 12.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമായിരുന്നു പ്രവർത്തന സമയം. വേനൽച്ചൂട് വർധിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സമയക്രമമനുസരിച്ച് റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്

 സന്ദർശിക്കുക.  www.honesty.news

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS