വെണ്മണിക്കു സമീപം കമ്പകക്കാനത്താണ് ഗതാഗത തടസ്സം നേരിട്ടിരിക്കുന്നത്. ചേലച്ചുവട്ടിൽ നിന്നും തൊടുപുഴയ്ക്ക് പോയ കെ എസ് ആർ ടി സി ബസാണ് കമ്പകക്കാനത്തെ കൊടും വളവിൽ ബ്രേക്ക് ഡൌൺ ആയിരിക്കുന്നത്. ഇതു മൂലം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്. തകരാർ സംഭവിച്ചിരിക്കുന്ന ബസ് വലിച്ചു മാറ്റിയാൽ മാത്രമേ ഇതുവഴിയുള്ള ഗതാഗതം പൂർണമാക്കാൻ സാധിക്കുകയുള്ളൂ. പോലീസ് ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങളൾ തിരിച്ചുവിടുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്
സന്ദർശിക്കുക. www.honesty.news