പൊതു പണിമുടക്ക് ദിവസമായ മാര്‍ച്ച് 28നും 29നും റേഷന്‍ കടകള്‍ തുറക്കുമെന്നും മന്ത്രി ആവശ്യപ്പെട്ടതു പോലെ 27നു ഞായറാഴ്ച കടകള്‍ തുറക്കാന്‍ തയാറല്ലെന്നും റേഷന്‍ വ്യാപാരികള്‍.

മാസാവസാനമായതു കൊണ്ടു കൂടുതല്‍ ഉപഭോക്താക്കള്‍ റേഷന്‍ വാങ്ങാന്‍ കടകളില്‍ വരുന്നതിനാല്‍ രണ്ടു ദിവസത്തെ പൊതുപണിമുടക്കില്‍നിന്നു വിട്ടുനില്‍ക്കാന്‍ സ്വതന്ത്ര സംഘടനകളായ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും തീരുമാനിച്ചു.
പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സഹായവും സഹകരണവും സര്‍ക്കാരില്‍നിന്ന് ഉണ്ടാവണമെന്ന് ഇരുസംഘടനകളുടെയും നേതാക്കന്‍മാര്‍ പറഞ്ഞു. രണ്ടു ദിവസത്തെ പണിമുടക്ക് കാരണം അതിനു മുന്‍പുള്ള ഞായറാഴ്ച റേഷന്‍ കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ജി.ആര്‍.അനില്‍ പ്രസ്താവന ഇറക്കിയെങ്കിലും ഇതു സംബന്ധിച്ച് പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
Also Read: ദേശീയ പണിമുടക്ക്; ബിപിസിഎൽ തൊഴിലാളികൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു.