അടിമാലി എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിനിടയിൽ അടിമാലിക്ക് സമീപം മെഴുകുംചാൽ ഭാഗത്ത് വെച്ചാണ് ബൈക്കിൽ കടത്തികൊണ്ടുവന്ന 7 കിലോഗ്രാം ഉണക്ക ഗഞ്ചാവ് പിടികൂടിയത്.
ആലപ്പുഴ കഞ്ഞിക്കുഴി പതിനൊന്നാം മൈൽ ചിറപ്പുറത്ത് കിരൺ കിഷോർ (20),ആലപ്പുഴ ചേർത്തല കണിച്ചുകുളങ്ങര സ്വദേശി കണിയാപള്ളിൽ വീട്ടിൽ ശ്യാംലാൽ (20)ശാന്തകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബൈക്കും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കഞ്ചാവ് ആലപ്പുഴയിലെത്തിച്ച് കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുന്നതിനാണ് കൊണ്ടു പോയതെന്ന് പിടിയിലായ പ്രതികൾ സമ്മതിച്ചു. കിരൺ കിഷോർ പോലീസ്, എക്സൈസ് കേസുകളിൽ പ്രതിയായി മുൻപ് ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഗഞ്ചാവിൻ്റെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ പി കെ രഘുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |