HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി പുറ്റടിക്കു സമീപം വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു; അഞ്ചാം ക്ലാസ് വിദ്യാർഥി ബിയ ആണ് മരണപ്പെട്ടത്

 ഇടുക്കി പുറ്റടിക്കു സമീപം വാഹനാപകടത്തിൽ സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു; സ്കൂൾ ബസിൽ നിന്നും ഇറങ്ങിയ  വിദ്യാർത്ഥിയെ അമിതവേഗതയിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു.

പുറ്റടി ക്ക് സമീപം കൊച്ചറ  വാർത്തമുക്കിലാണ് കാറിടിച്ച് സ്കൂൾ വിദ്യാർഥി മരണപ്പെട്ടത്. തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയ ആണ് മരണപ്പെട്ടത്. സ്കൂൾ ബസിൽ നിന്നും ഇറങ്ങിയപ്പോൾ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നെന്നാണ് കൂടെയുള്ള കുട്ടികൾ പറയുന്നത്.  കൊച്ചറ എ കെ എം  സ്കൂളിൽ യു പി സ്കൂളിലെ  അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മരണപ്പെട്ട ബിയ. അപകടത്തിൽപ്പെട്ട ബിയയെ  ഉടൻതന്നെ പുറ്റടി  ഗവൺമെൻറ് ആശുപത്രിയിലെത്തിച്ചെങ്കിലും  മരണം സംഭവിക്കുകയായിരുന്നു. വണ്ടന്മേട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Also Read: വേണം നിങ്ങളുടെ സഹായം; രക്തമൂലകോശ ദാതാവിനെ തേടി ഏഴ് വയസുകാരന്‍, യോജിക്കുന്ന രക്തമൂലകോശ ദാതാവിനെ ലഭിക്കാനുള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്നുവരെ.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS