HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കി ഉടുമ്പൻചോലയിൽ അമിതവേഗതയിലെത്തിയ ഇരുചക്ര വാഹനം എട്ടുവയസുകാരനെ ഇടിച്ചുവീഴ്ത്തി.

  ഉടുമ്പൻചോലക്ക് സമീപം സിദ്ധൻ പടിഭാഗത്താണ് അപകടം നടന്നത്. എട്ട് വയസുകാരനാണ് അപകടത്തിൽ പരുക്കേറ്റത്.

വഴിയരികിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അമിതവേഗതയിലെത്തിയ ബൈക്ക്  നിയന്ത്രണം നഷ്ട്ടപ്പെട്ട്  ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കുട്ടിയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാട്ടുത്താവളം സ്വദേശി രതീഷാണ് ഇരുചക്ര  വാഹനമോടിച്ചിരുന്നത്. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം കുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി  അന്വേഷണം ആരംഭിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

   Also Read: SILVER LINE: പ്രതിഷേധം ശക്തം; സംസ്ഥാനത്ത് കല്ലിടൽ താൽക്കാലികമായി നിർത്തി, പൊലീസ് സുരക്ഷ വേണമെന്ന് ഏജൻസി

 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.