പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കൊലക്കുറ്റം ചുമത്തി.

സി.എസ് ഔസോപ്പിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ദൃക്‌സാക്ഷികളായ മൂന്ന് പേരുടെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ചാണ് ഐപിസി 304-ാം വകുപ്പ് ചുമത്തിയത്. ഫെബ്രുവരി 7ന് പാലക്കാട് നിന്നും വടക്കഞ്ചേരിക്ക് സർവ്വീസ് നടത്തിയ ബസാണ് യുവാക്കളെ അപകടപ്പെടുത്തിയത്. അപകടത്തിൽ പാലക്കാട് സ്വദേശി ആദർശ്, കാസർഗോഡ് സ്വദേശി സെബിത്ത് എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ കെ.എസ്.ആർ.ടി.സി നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു.
ഡ്രൈവർ ബോധപൂർവം അപകടമുണ്ടാക്കിയതാണെന്നാണ് മരിച്ച സെബിത്തിന്റെ സഹോദരൻ ശരത്ത് വെളിപ്പെടുത്തിയത്. സംഭവത്തിന് തൊട്ടുമുൻപ് മരിച്ച യുവാക്കളും കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായി യാത്രക്കാരും പറയുന്നു. ഇക്കാര്യം ഉൾപ്പടെ പൊലീസ് അന്വേഷിക്കണമെന്നായിരുന്നു മരിച്ച യുവാക്കളുടെ ബന്ധുക്കളുടെ പ്രധാന ആവശ്യം.
Also Read: 'അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ല്'; ഹോട്ടലിനെതിരെ പരാതിയുമായി എംഎല്‍എ
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news