തൊടുപുഴ മൂലമറ്റത്ത് തട്ടുകടയിൽ ബീഫും പോട്ടിയും കൊടുക്കാത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതി ഉപയോഗിച്ച തോക്ക് മോഷ്ടിച്ചതാണെന്നു വിവരം.

മധുര ദുരൈസ്വാമി നഗറിലെ രവീന്ദ്രൻ എന്നയാളുടെ വീട്ടിൽ നിന്നു മോഷണം പോയ ഡബിൾ ബാരൽ തോക്ക് ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് സംശയം. തോക്ക് തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് മധുര സ്വദേശി രവീന്ദ്രനും മകൻ ആദിത്യ വിശ്വരനും കേരള പൊലീസിനെ സമീപിച്ചിട്ടുണ്ട്. മൂലമറ്റം വെടിവയ്പ്പുമായി ബന്ധപ്പെട്ട് തമിഴ് മാധ്യമങ്ങളിൽ വന്ന വാർത്തയിലെ തോക്കിന്റെ ചിത്രം തിരിച്ചറിഞ്ഞാണ് ഉടമ രംഗത്തെത്തിയത്. തമിഴ്നാട്ടിൽ ലൈസൻസ് ലഭിച്ച് ഉപയോഗിച്ചിരുന്ന തോക്ക് 2020 ഡിസംബർ 29 ന് രവീന്ദ്രന്റെ വീട്ടിൽ നിന്നു കളവുപോവുകയായിരുന്നു. ഒപ്പം 60 പവൻ സ്വർണവും 25,000 രൂപയും മോഷണം പോയി. മധുര സിറ്റി പൊലീസ് കേസ് അന്വേഷിക്കുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |