സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന മേളയുടെ ഭാഗമായാണ് രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങളും തുറക്കാൻ വനംവകുപ്പ് അനുമതി നൽകിയത്. മെയ് 9 മുതൽ 15 വരെ ആവും ഈ അവസരം പൊതുജനങ്ങൾക്ക് ലഭിക്കുക.

രണ്ടാം പിണറായി സർക്കാരിൻറെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് മെയ് 9 മുതൽ 15 വരെ ഇടുക്കി ജില്ലാ ആസ്ഥാനത്ത് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ ഭാഗമായി വനം വകുപ്പ് അടച്ചുപൂട്ടിയ 2 വിനോദസഞ്ചാരകേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി തുറക്കും. ഇവിടെ ട്രക്കിങ്ങിന് അനുമതി നൽകിയെങ്കിലും വാഹനങ്ങൾ പ്രവേശിക്കാൻ അനുമതി നൽകില്ല എന്ന നിലപാടിലാണ് വനംവകുപ്പ് . ഈ രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങളും സ്ഥിരമായി തുറക്കുന്നതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ചെറുതോണിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
മേളയോടനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടുകളും സന്ദർശകർക്ക് തുറന്നു നൽകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷ പരിപാടികള് മെയ് 9ന് വൈകിട്ട് 4 മണിക്ക് വാഴത്തോപ്പ് വൊക്കേഷണല് ഹയര് സെക്കന്ററി സ്‌കൂള് മൈതാനത്തില് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനിലൂടെയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് വേദിയിലും മേളയുടെ ഉദ്ഘാടനം നിര്വ്വഹിക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്