HONESTY NEWS ADS

വാണിജ്യ പാചക വാതകത്തിന് വില കുറച്ചു; സിലണ്ടര്‍ ഒന്നിന് 134 രൂപ വീതം കുറയും

എല്‍പിജി വാണിജ്യസിലണ്ടറിന്റെ വില കുറച്ചു. സിലണ്ടര്‍ ഒന്നിന് 134 രൂപ വീതമാണ് കുറച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല. 

വാണിജ്യ പാചക വാതകത്തിന് വില കുറച്ചു

    വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലണ്ടറിന്റെ വിലവര്‍ധന ഹോട്ടല്‍ ഭക്ഷണത്തിന് ക്രമാതീതമായി വില ഉയരുന്നതിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പുതുക്കിയ വില നിലവില്‍ വരുന്നതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലണ്ടര്‍ ഒന്നിന്ശരാശരി 2333 രൂപ വിലയാകും.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

പെട്രോള്‍, ഡീസല്‍ വിലയും കുറച്ച പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയും കുറയ്ക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS