ലോക പ്രശസ്ത ആയോധന കലാ വിദഗ്ദ്ധനും ബ്രൂസ് ലിയുടെ ഗുരുവുമായ യിപ്പ് മാന്റെ 5 ആം തലമുറയിലെ ശിഷ്യനായ സിഫു ജീജി സക്കറിയായുടെ നേതൃത്വത്തിലാണ് മൂവാറ്റുപുഴയിൽ വിങ്ങ് ചുൻ പരിശീലനം ആരംഭിച്ചത്.

കുംഫു മാസ്റ്റർ എന്ന ചിത്രത്തിൽ നായകനായി വിങ്ങ് - ചുൻ എന്ന ആയോധന കലയെ മലയാളികൾക്ക് പരിചയപെടുത്തിയ സിഫു ജിജി സക്കറിയായുടെ ശിഷ്യൻ പ്രറ്റു ജോൺ ആണ് പരിശീലകൻ. ക്ലാസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആയോധന കലയും പ്രതിരോധ മാർഗ്ഗങ്ങളുടെ സെമിനാറും പ്രദർശനവും നടന്നു. ജിജി സക്കറിയ ഭദ്രദീപം തെളിച്ച് പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ആനിക്കാട് പഞ്ചായത്ത് അംഗം രാജേഷ് പി അധ്യക്ഷത വഹിച്ചു. ആയവന ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിവാഗോ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ചൊവ്വാ, വ്യാഴം ദിവസങ്ങളിൽ അടൂപറമ്പ് കാതറിൻ കോംപ്ലക്സിൽ വൈകിട്ട് 6 - മുതൽ 8 വരെയും 8 മുതൽ 10 വരെയുമാണ് പരിശീലനം നൽകുക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്