HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സദാം ഹുസ്സൈനും കൂട്ടാളിയും പിടിയിൽ; അറസ്റ്റ് മൂന്നാറിൽ ടൂറിസ്റ്റുകൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ.

  മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകൾക്ക് കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ടു യുവാക്കളെ അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.

മൂന്നാറിൽ  ടൂറിസ്റ്റുകൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ അറസ്റ്റ്.

               അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വോഡ് സർക്കിൾ  ഇൻസ്‌പെക്ടർ ഷൈബു പി. ഇ യും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ്. ദേവികുളം സ്വദേശികളായ സേതുരാജ്, സദാം ഹുസ്സൈൻ എന്നിവരെയാണ്  2.072 കിലോ ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ചെറിയ പൊതികളിൽ 500 രൂപ നിരക്കിലായിരുന്നു ഇവർ കഞ്ചാവ് വില്പന നടത്തിയിരുന്നത്. പ്രതികൾ കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ചിരുന്ന KL 69 A 4208 നമ്പർ ബജാജ് INS V15 ബൈക്കും കസ്റ്റഡിയിലെടുത്തു. 

Also Read:   ഇടുക്കിയിൽ നേരിയ ഭൂചലനം; രണ്ട് തവണ ഭൂചലനമുണ്ടായെന്ന് സ്ഥിരീകരണം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA