മൂന്നാറിലെ പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു.

ഉത്തമപാളയം സ്വദേശിയും കോയമ്പത്തൂരില്‍ ബിരുദ വിദ്യാര്‍ത്ഥിയുമായ സഞ്ജയ് (കറുപ്പുസാമി (20) യാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ പഠിക്കാന്‍ പോയ മൂന്നാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചിത്രമാണ് സഞ്ജയ് പെണ്‍കുട്ടിയുടെ തന്നെ ചില ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തത്. ഇയാള്‍ക്ക് ഈ ചിത്രങ്ങള്‍ നല്‍കിയ സന്തോഷിനെ ഏപ്രില്‍ മാസം മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് നശിപ്പിച്ച തെളിവുകള്‍ വീണ്ടെടുത്തത്. മൂന്നാര്‍ സി.ഐ മനേഷ് കെ പൗലോസ്, എസ്.ഐ മാരായ കെ.ഡി.മണിയന്‍, സജി എം.ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്