HONESTY NEWS ADS

തൊമ്മൻകുത്ത് ചപ്പാത്തിൽ നിന്നും ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; അപകടത്തിൽപ്പെട്ടത് ഇടുക്കി മണിയാറൻകുടി സ്വദേശികൾ സഞ്ചരിച്ച വാഹനം.

ഇടുക്കി-തൊമ്മൻകുത്ത്മണ്ണൂർക്കാട് ചപ്പാത്തിൽ നിന്നും ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. 

തൊമ്മൻകുത്ത് ചപ്പാത്തിൽ നിന്നും ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; ഇടുക്കി മണിയാറൻകുടി  സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

    ഇടുക്കി മണിയറൻകുടി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. രണ്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.  വണ്ണപ്പുറത്തേക്ക്  പോകുമ്പോളാണ് അപകടം സംഭവിച്ചത്. ജീപ്പ് മറിഞ്ഞ ഉടൻ തന്നെ ഇവർ നീന്തി രക്ഷപെടുകയായിരുന്നു. വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം നടന്നത്.  പ്രതികൂലമായ കാലാവസ്ഥയാണ് അപകടത്തിനു കാരണം. ജീപ്പ് വെള്ളത്തിൽ പൂർണ്ണമായും മുങ്ങി പോയിരുന്നു. തൊടുപുഴയിൽ നിന്ന് ഫയർ ഫോഴ്സ് അംഗങ്ങളും കരിമണ്ണൂർ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളത്തിൽ മുങ്ങിയ വാഹനം ക്രെയിൻ ഉപയോഗിച്ച് കരക്ക്കയറ്റി.

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (03 ഓഗസ്റ്റ് 2022).

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS