HONESTY NEWS ADS

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

മൂവാറ്റുപുഴ പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ വലിയ കുഴി; വിദഗ്ധ സംഘം പരിശോധന നടത്തുന്നു, എംസി റോഡില്‍ ഗതാഗത നിയന്ത്രണം.

മൂവാറ്റുപുഴ പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ഇവിടെ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നു.

മൂവാറ്റുപുഴ പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ വലിയ കുഴി; വിദഗ്ധ സംഘം പരിശോധന നടത്തുന്നു

 പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. ഇതു വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. ജെസിബി ഉപയോഗിച്ച് കുഴിയുടെ ആഴമളന്നാണ് പരിശോധന. കുഴിയുടെ താഴ്ച്ചയില്‍ കോണ്‍ക്രീറ്റ് ടാങ്ക് പോലെ ഒരു വസ്തു കാണുന്നുണ്ട്. 1978ലാണ് പാലവും അപ്രോച്ച് റോഡും നിര്‍മ്മിച്ചത്. അതുകൊണ്ട് തന്നെ ഇതെന്താണെന്ന് യാതൊരു ഊഹവുമില്ല. പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് പുറമേ ബിഎസ്എന്‍എല്‍, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അതേസമയം കുഴിയിലേക്ക് മണ്ണിടിഞ്ഞുവീഴുന്നതിനാൽ കുഴിഅടക്കുന്നതിനുള്ള ശ്രമം വിജയകരമല്ല. മാത്യു കുഴൽനാടൻ എം എൽ എ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു.

ഇന്നലെ രാത്രിയിലാണ് റോഡിലെ കുഴി രൂപപ്പെട്ടത്. ചെറിയ കുഴിയായിരുന്നു, പിന്നീടാണ് ഇത് വലിയ കുഴിയായത്.  ഇവിടെ പഴയൊരു കനാല്‍ ഉണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നത്. അങ്ങനെ എന്തെങ്കിലും തരത്തില്‍ വെള്ളമൊഴുക്ക് വന്ന് മണ്ണിടിഞ്ഞാണോ റോഡില്‍ കുഴിയുണ്ടായത് എന്നാണ് പരിശോധിക്കുന്നത്. റോഡിന്‍റെ താഴ്ചയില്‍ കാണുന്ന ടാങ്ക് ബിഎസ്എന്‍എലിന്‍റെ ചേമ്പര്‍ ആണെന്നും ഇത് മുറിച്ചുമാറ്റണമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം 

എം.സി റോഡിൽ കച്ചേരിത്താഴത്ത് മൂവാറ്റുപുഴ പാലത്തിൻറ അപ്രോച്ച് റോഡ് തകർന്ന സാഹചര്യത്തിൽ ഇതുവഴി യാത്ര ചെയ്യുന്നവർക്ക് യാത്ര സുഗമമാകാനുള്ള വഴികൾ. പഴയ മൂവാറ്റുപുഴ പാലം ഉപയോഗിക്കാവുന്നതാണെങ്കിലും വലിയ ഗതാഗത തടസത്തിന് സാധ്യതയുള്ളതിനാൽ താഴെ പറയുന്ന മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. 

കോട്ടയം ഭാഗത്ത് നിന്ന് എത്തുന്നവർ

1. കോട്ടയം ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നവർ മൂവാറ്റുപുഴ ഭാഗത്ത് പ്രത്യേക ആവശ്യം ഒന്നുമില്ലെങ്കിൽ കൂത്താട്ടുകുളം- പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്.

2. കൂത്താട്ടുകുളം കഴിഞ്ഞ് മുന്നോട്ട് പോരുന്നവർ ഉപ്പുകണ്ടത്തു നിന്ന് ഇടത്തേക്ക് യാത്ര ചെയ്ത് പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്.

3. ആറൂർ സ്കൂളിന് സമീപത്തുകൂടി മണ്ണത്തൂർ- പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്.

4. ഈസ്റ്റ് മാറാടി പ്രധാന കവലയ്ക്ക് ശേഷം സുമാർ 1.5 മുന്നോട്ട് യാത്ര ചെയ്ത് ഇടത്തേക്ക് സൌത്ത് മാറാടിയിലെത്തി അവിടെ നിന്നും നേരെ പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്.

5. ഈസ്റ്റ് മാറാടി പ്രധാന കവലയ്ക്ക് ശേഷം സുമാർ 1.5 മുന്നോട്ട് യാത്ര ചെയ്ത് ഇടത്തേക്ക് സൌത്ത് മാറാടിയിലെത്തി അവിടെ നിന്നും മണ്ണത്തൂർ കവലയ്ക്ക് ശേഷം കായനാട് – പെരുവുംമൂഴി- കോലഞ്ചേരി തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്. കോലഞ്ചേരിയിൽ നിന്നും പുത്തൻകുരിശ് – ഇൻഫോ പാർക്ക് വഴിയും എറണാകുളത്ത് എത്താം. 

6. .മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിക്ക് സമീപം 130 കവലയിൽ നിന്നും ഇടത്തേക്ക് സൌത്ത് മാറാടിയിലെത്തി പിറവം വഴിയോ, കായനാട് വഴിയോ എറണാകുളത്ത് എത്താവുന്നതാണ്. 

7. നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്നവർ മൂവാറ്റുപുഴ കെ.എസ്.ആർ.ടി ജംങ്ഷനിൽ നിന്നും പെരുവുംമുഴിയിൽ നിന്നും മഴുവന്നൂർ വഴി തട്ടാംമുകളിലെത്തി അവിടെ നിന്നും തൃക്കളത്തൂർ വഴിയോ, വെങ്ങോല വഴിയോ നെടുമ്പാശ്ശേരിയിൽ എത്താവുന്നതാണ്. 

തൊടുപുഴ ഭാഗത്ത് നിന്നും വരുന്നവർ

1. ആനിക്കാട് കമ്പനിപ്പടിക്ക് ശേഷം അടൂപ്പറമ്പിൽ നിന്നും വലത്തേക്ക് കിഴക്കേക്കര വഴി ചാലിക്കടവ് പാലം കടന്ന് ബൈപ്പാസ് വഴി എം.സി റോഡിൽ തിരികെ പ്രവേശിക്കാവുന്നതാണ്. ചാലിക്കടവ് പാലം കടന്ന് വലത്തേക്ക് പോകുന്നവർക്ക് കോതമംഗലത്ത് എത്താം.

2. തൊടുപുഴയിൽ നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുന്നവർ പൈങ്ങോട്ടൂർ വഴി അഞ്ചൽപ്പെട്ടി, വാരപ്പെട്ടി, കോഴിപ്പള്ളി വഴിയോ, കലൂർ, പൈങ്ങോട്ടൂർ, പോത്താനിക്കാട്, പൊന്നാരിമംഗലം, കോഴിപ്പള്ളി വഴിയോ യാത്ര ചെയ്യുക.


പെരുമ്പാവൂർ ഭാഗത്ത് നിന്ന് വരുന്നവർ

1. പെരുമ്പാവൂർ ഭാഗത്ത് നിന്ന് തൊടുപുഴയ്ക്ക് പോകുന്നവർ മൂവാറ്റുപുഴയിൽ ആവശ്യം ഒന്നുമില്ലെങ്കിൽ കോതമംഗലം വഴി യാത്ര ചെയ്യുന്നതാണ് അഭികാമ്യം.

2. കോട്ടയം ഭാഗത്തേക്ക് പോകുന്നവർ ആലുവാ, കളമശേരി, കാക്കനാട്, തൃപ്പൂണിത്തുറ പാത ഉപയോഗിക്കുന്നത് ഉചിതം.

3. നെടുമ്പാശേരി എയർപോർട്ടിൽ നിന്നും കോട്ടയത്തേക്ക് പോകുന്നവർ നേരെ ആലുവാ വഴി കളമശേരി – കാക്കനാട്- തൃപ്പൂണിത്തുറ വഴി പോകുന്നതാണ് നല്ലത്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS