പഴയ മൂന്നാർ കെഎസ് ആർ ടിസി ഡിപ്പോയിക്ക് സമീപം കാറിടിച്ച് മരം ഒടിഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ടാക്സി ഡ്രൈവർ മരിച്ചു.

കൊല്ലം പന്മന സ്വദേശി ലീൻബോയ് ഗ്രേഷ്യസ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4ന് മൂന്നാറിലേക്ക് ഓട്ടം വന്ന ലീൻബോയ് പാതയോരത്തെ തട്ടുകടയിൽ ചായകുടിച്ചു കൊണ്ടിരിക്കവേ കുടുംബത്തോടൊപ്പം മൂന്നാർ സന്ദർശനത്തിനെത്തിയ യുവാവ് ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് പാതയോരത്തെ ഉണക്കമരത്തിൽ ഇടിക്കുകയും . ഇടിയുടെ ആഘാതത്തിൽ ലീൻബോയിയുടെ ശരീരത്തിലേക്ക് മരം വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ലീൻബോയ് ഗ്രേഷ്യസ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ 6 മണിയോടെ മരിച്ചു. ഇന്ന് രാവിലെ മൂന്നാർ പോലീസ് ഇൻക്വസ്റ്റ് നടത്തി. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




