HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു; ചികിത്സാപ്പിഴവുണ്ടായെന്ന ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ.

   

റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു; ചികിത്സാപ്പിഴവുണ്ടായെന്ന ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ.

പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു. പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച്ച മുന്‍പാണ് പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമിയെ പാല്‍വാങ്ങാന്‍ പോകുന്നതിനിടെ തെരുവുനായ അക്രമിച്ചത്. കുട്ടിയുടെ ശരീരത്തില്‍ തെരുവുനായയുടെ ഒന്‍പത് കടികളാണ് ഏറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പേവിഷ ബാധയ്‌ക്കെതിരെയുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. കടിയേറ്റ്  ആശുപത്രിയിൽ  പ്രവേശിപ്പിച്ച സമയത്ത് ചികിത്സാപ്പിഴവ് ഉണ്ടായെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. രണ്ട് വാക്‌സിന്‍ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.

Also Read: പുലിഗോപാലന് കർഷകവീരശ്രീ അവാർഡ് നൽകും; ധനസഹായം കൈമാറി വനംവകുപ്പ്, പുലിയുടെ ജഡം പരിശോധനകൾ പൂർത്തിയാക്കി മാങ്കുളം റേഞ്ച് ഓഫീസിന് സമീപം ദഹിപ്പിച്ചു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS