ഇടുക്കി രാമക്കൽമേട്ടിൽ ഗുരുതരമായി പരുക്കേറ്റ് വീടിനുള്ളിൽ അഭയം പ്രാപിച്ച വാനരനെ രക്ഷപെടുത്തി. ഇന്നലെ രാത്രിയോടെയാണ് കൈകാലുകൾക്ക് ഗുരുതര മുറിവുമായ് രാമക്കൽമേട് മരുതുങ്കൽ വിജയന്റെ വീട്ടിൽ വാനരനെ കണ്ടെത്തിയത്.

പരിക്ക് മാരകമായതിനാൽ ദയനീയമായി കരയുന്ന വാനരനെ കണ്ട് ആദ്യം ഭയന്നെങ്കിലും അയൽവാസിയായ അജികുളത്തിങ്കലിനെ വിവരമറിയിക്കുകയായിരുന്നു. അദ്ധേഹത്തിന്റെ നേതൃത്വത്തിൽ കുമളി റേഞ്ച് ഓഫീസറെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആർആർ ടി ടീമിനെ വിവരം ധരിപ്പിച്ചു. പീരുമേട് നിന്നുള്ള സംഘം രാത്രി 11 മണിയോടെ സ്ഥലത്തെത്തുകയും അവശനിലയിൽ ദയനീയമായി കരഞ്ഞു കൊണ്ടിരുന്ന വാനരനെ കൂട്ടിനുള്ളിലാക്കി രക്ഷിക്കുകയുമായിരുന്നു.
തുടർന്ന് തേക്കടി ഫോറസ്റ്റ് വിഭാഗത്തിന്റെ മൃഗ ഡോക്ടറുടെ അടുത്ത് രാത്രിയിൽ തന്നെഎത്തിച്ച് അടിയന്തിര ചികിത്സ ഉറപ്പാക്കുകയും ചെയ്തു. മുറിവിൽ പുഴുവരിച്ച നിലയിലായിരുന്നു. വാനരന്റെ അവസ്ഥയിൽ പുരോഗതിയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കല്ലാർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി എസ് നിഷാദ്, ടി ആർ സാജു ഡ്രൈവർ അനീഷ്, അഴുതയിൽ നിന്നെത്തിയ റാപ്പിഡ് റെസ്പോൺസ് അംഗങ്ങൾ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സെൽവരാജ് ഫോറസ്റ്റ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്






