HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

‘തെരുവുനായ്ക്കളെ കൊല്ലുന്നതുകണ്ടാല്‍’; ഫേസ്ബുക്ക് പോസ്റ്റുമായി മൃഗസ്‌നേഹികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ്; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നു.


‘തെരുവുനായ്ക്കളെ കൊല്ലുന്നതുകണ്ടാല്‍’; ഫേസ്ബുക്ക് പോസ്റ്റുമായി മൃഗസ്‌നേഹികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ്.

     സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതിനിടയില്‍ ഫേസ്ബുക്ക് പോസ്റ്റുമായി മൃഗസ്‌നേഹികളുടെ ഗ്രൂപ്പ്. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് ട്രിവാന്‍ഡ്രം എന്ന ഫേസ്ബുക്ക് പേജിലാണ് തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നത് കണ്ടാല്‍ എന്തുചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തെരുവുനായ്ക്കളെ ആരെങ്കിലും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് ചെയ്ത വ്യക്തിയുടെ വിവരം, സ്ഥലവിവരം, ഫോട്ടോ ഉണ്ടെങ്കില്‍ അത്, പൊലീസ് സ്റ്റേഷന്‍ ഏരിയ എന്നിവ ‘PFA Trivandrum pfatvm7700@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണമെന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇടിമിന്നൽ രക്ഷാചാലകം

വിവരം നല്‍കുന്നയാളുടെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും പോസ്റ്റില്‍ പറയുന്നു. ‘ഓര്‍മിക്കുക..തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും തടവ് കിട്ടാവുന്ന ശിക്ഷയാണ്, കൊല്ലുന്നതല്ല പരിഹാരം’ എന്നും കുറിപ്പില്‍ പറയുന്നു. അതേസമയം  പരിഹാരം എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയാണ്. 


Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (13 സെപ്റ്റംബർ 2022).

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS