ഇടുക്കി ജില്ലയിൽ നാളെ ( 06/09/2022) റെഡ് അലെർട്ടും തുടർന്നുളള തീയതികളിൽ വിവിധ അലെർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിൽ ഇന്ന് (05.09.2022) മുതൽ അതീതീവ്ര മഴക്ക് സാധ്യതയുളളതായി മുന്നറിയിപ്പ് ലഭിച്ചിട്ടുളളതും മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലും ജില്ലയിൽ വിവിധ നിയന്ത്രണങ്ങൾ/ നിരോധനങ്ങൾ ഏർപ്പെടുത്തി

1. ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര (07.00 പി.എം മുതൽ 06.00 എ.എം വരെ) ഇന്ന് (05.09.2022) മുതൽ നിരോധിച്ചു.
2. ജില്ലയിലെ എല്ലാ വിധ ക്വാറിയിംഗ് ഖനന പ്രവർത്തനങ്ങളും, ഓഫ് റോഡ് ട്രക്കിംങ്ങ് എന്നിവ പൂർണ്ണമായും നിരോധിച്ചു .
3. ജില്ലയിൽ അതിതീവ്ര മഴക്ക് സാധ്യതയുളളതിനാൽ എല്ലാ ടൂറിസം മേഖലകളിലും അതീവ ജാഗ്രത പാലിക്കണം.
പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, ഫയർ ആൻഡ് റെസ്ക്യൂ, സിവിൽ സപ്ലൈസ്, കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യാം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




