HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പ്ലസ് ടുവിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം; ബാർ തല്ലിത്തകർത്ത കേസുകൾ ഉൾപ്പെടെ വന്നപ്പോഴും കാമുകനെ കൈവിടാതെ പ്രണയത്തിനുവേണ്ടി വീട്ടുകാരോട് എതിർത്തുനിന്നു; വിവാഹം കഴിഞ്ഞത് ഒന്നര മാസത്തിനുശേഷമാണ് മാത്യൂസിന്റെ സ്വഭാവത്തിലെ പാളിച്ചകൾ അനൂഷ തിരിച്ചറിത്. തൊടുപുഴയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

അനുഷയുടെ ആത്മഹത്യ ഭർത്താവുമായുള്ള ഭിന്നതയെന്ന് ബന്ധുക്കൾ.

പ്ലസ് ടുവിൽ തുടങ്ങിയ പ്രണയം വിവാഹത്തിൽ അവസാനിച്ചു. പ്രണയ വിവാഹമായിരുന്നിട്ടും അനുഷയെ ആത്മഹത്യയിലേക്ക് നയിച്ച കാരണമാണ് പൊലീസ് തിരയുന്നത്. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് ഭർതൃഗൃഹത്തിൽ മരിച്ചത്.

Also Read:  യുവതിയെ കാണാനില്ലെന്ന് പരാതി; മൊഴിയെടുക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി പൊലീസ് മര്‍ദ്ദിച്ചെന്ന് യുവാവ്.

 ഭർത്താവുമായുള്ള ഭിന്നതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് അനുഷയുടെ ബന്ധുക്കൾ പറയുന്നത്. തൊടുപുഴയിൽ പ്ലസ്ടു പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. പ്രണയ വിവാഹത്തെ അനുഷയുടെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ മാത്യൂസിനെ കല്യാണം കഴിക്കൂവെന്ന് നിലപാടിൽ അനൂഷ ഉറച്ചുനിന്നു. ഓഗസ്റ്റ് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയും മുന്നേ അനുഷ ആത്മഹത്യ ചെയ്തതെന്തിനെന്നാണ് കുടുംബം ചോദിക്കുന്നത്.


പ്രണയ വിവാഹമായിരുന്നിട്ടു കൂടി അനുഷയെ ആത്മഹത്യയിലേക്ക് നയിച്ച കാരണമാണ് പൊലീസ് തിരയുന്നത്. അതേസമയം പെൺകുട്ടി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നു ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഡിവൈഎസ്പി മധു ആർ.ബാബുവിനാണ് അന്വേഷണ ചുമതല. ഭർതൃ വീട്ടുകാരുടെ വാദം തെറ്റാണെന്നാണ് സൂചന.

തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തിൽ) ഡോ. ജോർജ് - ഐബി ദമ്പതികളുടെ മകളാണ് അനൂഷ. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അനുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി എട്ടു മണിയോടെ ഭർത്താവ് പുറത്തേക്ക് പോയിരുന്നു. ഈ സമയം ഉണ്ടായ വഴക്കാണ് ആത്മഹത്യയ്ക്ക് പ്രേരണ എന്നാണ് പ്രാഥമീക വിവരം.

ZOOQ MOBILES Nedumkandam

അനുഷയുടെ അച്ഛൻ ഡോക്ടറായിരുന്നു. അച്ഛൻ മരിച്ച ശേഷം അമ്മയാണ് അനുഷയുടെ പഠനവും മറ്റും നോക്കിയത്. രണ്ട് സഹോദരന്മാരുമുണ്ടായിരുന്നു. ഏറെ പ്രതീക്ഷകളുമായാണ് മാത്യൂസിനെ അനുഷ കല്യാണം കഴിച്ചത്. പ്രണയത്തിന് വേണ്ടി വീട്ടുകാരോട് പൊരുതിയായിരുന്നു വിവാഹം. പഠന കാലത്ത് തുടക്കത്തിൽ കെ എസ് യുവിലായിരുന്നു മാത്യൂസ്. പിന്നീട് എസ് എഫ് ഐയിലേക്ക് മാറി. 


നിരവധി അടിപടി വഴക്കുകളിൽ മാത്യൂസ് ചെന്നു പെട്ടു. ഇതു മനസ്സിലാക്കിയാണ് വിവാഹത്തിന് അനുഷയുടെ വീട്ടുകാർ എതിരു നിന്നത്. എന്നാൽ ഒറ്റപിടിയിൽ വിവാഹത്തിലേക്ക് അനുഷ എത്തിച്ചു. ബാർ തല്ലിത്തകർത്ത കേസെടക്കം മാത്യുസ് കെ തോമസിനെതിരെയുണ്ട്. ഇതെല്ലാം സഹോദരിയെ പറഞ്ഞു മനസ്സിലാക്കാൻ സഹോദരന്മാരും ശ്രമിച്ചിരുന്നു. എന്നാൽ ഇതൊന്നും അനുഷ കേട്ടില്ല. അങ്ങനെയായിരുന്നു വിവാഹം നടന്നത്.

ജോലി ആവശ്യമുള്ളവരും ജോലിക്കാരെ ആവശ്യമുള്ളവരും ക്ലിക് ചെയ്യുക...  https://wa.me/918606228000

 വിവാഹം ചെയ്തു വീട്ടിലെത്തിയപ്പോൾ തന്നെ ഭർത്താവിന്റെ സ്വഭാവത്തിലെ പാളിച്ചകൾ അനുഷ തിരിച്ചറിഞ്ഞു. ഇത് ഏറെ മാനസിക വിഷമവുമായി. തിരുത്താനുള്ള ശ്രമവും നടന്നില്ല. ഇന്നലെ രാത്രിയും ഭർത്താവുമായി പ്രശ്നമുണ്ടായി. ഈ നിരാശയിലായിരുന്നു തൂങ്ങിമരണം. കല്യാണം കഴിഞ്ഞ് ഏഴ് കൊല്ലത്തിനകം ഭാര്യ ആത്മഹത്യ ചെയ്താൽ ഭർത്താവിനെ പ്രതിയാക്കി കേസെടുക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ ഉന്നതബന്ധമുള്ള പ്രതിയെ തൊടാൻ പൊലീസിനും കഴിയില്ലെന്നതാണ് വസ്തുത.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS