വൻകുടലിൽ കാൻസർ ബാധിച്ച ഭാഗം ശസ്ത്രക്രിയ നടത്തി നീക്കം ചെയ്ത് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ. പരിമിതികൾക്കുള്ളിൽ നിന്നാണ് മെഡിക്കൽ സംഘം ശസ്ത്രക്രിയ വിജയകരമാക്കിയത് എന്നത് അഭിമാന നേട്ടമായി. രക്തക്കുറവും വയറുവേദനയുമായി ചികിത്സയ്ക്കെത്തിയ ബാലഗ്രാം സ്വദേശിയായ 63കാരന് തുടർപരിശോധനയിലാണ് വൻകുടലിൽ കാൻസർ കണ്ടെത്തിയത്. തുടർന്നാണ് മൂന്ന് മണിക്കൂർ നീണ്ട സങ്കീർണമായ ഹെമികളക്ടമി ശസ്ത്രക്രിയ നടത്തിയത്. Also Read: രാത്രിയിൽ പത്തി വിടർത്തി എത്തിയ മൂർഖൻ വീട്ടുകാരുടെ ഉറക്കം കെടുത്തി; വനപാലകസംഘം സ്നേക് കാച്ചറുടെ സഹായത്തോടെ പാമ്പിനെ പിടികൂടി.
വൻകുടലിന്റെ പകുതിയോളം ഭാഗമാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം നിരീക്ഷണത്തിലായിരുന്ന രോഗി പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി. സർജൻ ഡോ. എ. മുജീബ്, അനസ്തേഷ്യാ ഡോക്ടർ മീര എസ്. ബാബു, നഴ്സിംഗ് ഓഫീസർമാരായ റിന്റ ജോസഫ്, രമ്യ രാമചന്ദ്രൻ, തിയേറ്റർ ജീവനക്കാരായ എം. ജമാലുദീൻ, ബി ഗീതമ്മ, ജോയിസ് ജോൺ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ബയോപ്സി റിപ്പോർട്ട് വന്നതിന് ശേഷം രോഗിക്ക് തുടർചികിത്സ നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്